സാറ്റർഡേ നൈറ്റിൽ നിവിൻ പോളി | ഫോട്ടോ: www.facebook.com/NivinPauly
കിറുക്കനെയും കൂട്ടുകാരെയും മലയാളി യുവത ഏറ്റെടുത്തു. സൗഹൃദം ആഘോഷമാക്കുന്ന നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റിന് രണ്ടാം ദിനവും മികച്ച ബുക്കിംഗ് ആണ്. ആദ്യ ദിവസം ഉള്ള വേൾഡ്‌വൈഡ് കളക്ഷൻ 3.27 കോടിയാണ്. ശനിയാഴ്ചയും മികച്ച ബുക്കിംഗ് സിനിമ നേടിയിട്ടുണ്ട്. കൂടുതലായും യുവാക്കളാണ് സ്റ്റാൻലിയെയും കൂട്ടുകാരെയും നെഞ്ചിലേറ്റിയിരിക്കുന്നത്.
സ്റ്റാൻലി, അജിത്, ജസ്റ്റിൻ, സുനിൽ എന്നീ നാല് സുഹൃത്തുക്കളുടെ കഥയാണ് സാറ്റർഡേ നൈറ്റ്. നിവിൻ പോളിക്കൊപ്പം സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട സൗഹൃദങ്ങൾ തിരികെ പിടിക്കാൻ ചിത്രം പ്രേരിപ്പിക്കും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. അതുകൊണ്ടു തന്നെ യുവാക്കളേയും വിദ്യാർത്ഥികളെയും സിനിമ ആകർഷിക്കുന്നുണ്ട്. നിവിൻ പോളിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നവീൻ ഭാസ്‌ക്കർ ആണ്. ദുബായ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.
ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി. ശിവനടേശ്വരന്‍, സംഗീതം: ജേക്ക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം.ആർ. ആക്ഷന്‍ ഡിറക്ടേഴ്‌സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്‌സ്: വിവേക് രാമദേവന്‍, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.
Content Highlights: nivin pauly movie saturday night first day collection out, saturday night movie updates


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..