-
സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, നവാഗതനായ ലിജു കൃഷ്ണ തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. “സംഘർഷങ്ങൾ... പോരാട്ടങ്ങൾ... അതിജീവനം... നമ്മൾ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.” എന്ന കുറിപ്പോടു കൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.
സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും......
Posted by Nivin Pauly on Saturday, 18 July 2020
അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96 എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ഗോവിന്ദ് മേനോന് ഈണം നല്കുന്നു. ദീപക് ഡി മേനോന് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. ബിബിന്‍ പോള്‍ ആണ് എക്സിക്യൂട്ടീവ് പ്രോട്യൂസര്‍. സുഭാഷ് കരുണ്‍ കലാസംവിധാനവും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, ഗ്രാഫിക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്ഡ്മങ്ക്സ്.
Content Highlights: Nivin Pauly Movie padavettu first look, Sunny Wayne, Aditi Balan, Manju Warrier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..