Padavettu Movie Poster
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഡബ്ബിങ്ങ് കൊച്ചിയിൽ പുരോഗമിക്കുന്നു.
മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തൊണ്ണൂറുശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തീകരിച്ചതാണ്.
ചിത്രത്തിൽ നിരവധി പുതുമുഖങ്ങളോടൊപ്പം ഒരു നാട് മുഴുവൻ ഭാഗമാകുന്നു എന്ന കൗതുകവും ഉണ്ട്. അടുത്ത ഷെഡ്യൂൾ ചിത്രീകരണം ജനുവരി അവസാനത്തോടുകൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഡബ്ബിങ് വേളയിലെ രസകരമായ ഒരു വർക്കിംഗ് വീഡിയോ ചിത്രത്തിന്റെ നിർമാതാവായ സണ്ണി വെയ്ൻ പങ്കുവച്ചിട്ടുണ്ട്.
സാധാരണക്കാരായ ഒരു കൂട്ടം നാട്ടുകാർ തങ്ങളുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം സണ്ണി വെയ്നും നിവിൻ പോളിക്കും ആശംസകളും തങ്ങളുടെ സന്തോഷവും പങ്കുവയ്ക്കുകയാണ് വീഡിയോയിൽ
അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലനാണ് പടവെട്ടിലെ നായിക. സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർക്കൊപ്പം സുപ്രധാനമായ ഒരു ഭാഗമായി മഞ്ജു വാര്യരുമുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
Content Highlights : Nivin Pauly Movie padavettu Dubbing Sunny Wayne Productions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..