Nivin Pauly
തനിക്കെതിരേയുള്ള ബോഡി ഷെയിമിങ്ങിനോട് പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ, വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും നമ്മുടെ ഇഷ്ടമല്ലേയെന്നും നിവിന്‍ പോളി ചോദിച്ചു.
നമ്മുടെ ശരീരം ഇഷ്ടമുള്ളപോലെ കൊണ്ടു നടക്കാം. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഓരോ കഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. അത് സ്വാഭാവികമാണ്- നിവിന്‍ പോളി പറഞ്ഞു.
സിനിമ ഒരുപാട് മാറിയെന്നും ഓരോ കഥാപാത്രവും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സമയമായി എന്നു തോന്നുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. ഒ.ടി.ടിയെല്ലാം വന്നതോടെ സിനിമ മാറിപ്പോയിരിക്കുന്നു. അതുകൊണ്ടു തന്നെ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് മനസ്സിലാക്കുന്നത്.
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും ആസിഫ് അലിയും ചേര്‍ന്നു നിര്‍മിക്കുന്ന 'മഹാവീര്യര്‍' ജൂലൈ 21-ന് റിലീസ് ചെയ്യുകയാണ്.
പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും 'മഹാവീര്യര്‍' ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും നിവിന്‍ പോളി പറഞ്ഞു.
Content Highlights: Nivin Pauly Interview, mahaveeryar Movie release, reacts to Body Shaming


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..