നിവിൻ പോളിയുടെ 'കനകം കാമിനി കലഹം'; ട്രെയ്ലർ റിലീസ് 16ന്


ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് 'കനകം കാമിനി കലഹം'

Photo | https:||www.facebook.com|KanakamKaaminiKalaham|?ref=page_internal

നിവിൻ പോളി പ്രധാന വേഷത്തിലഭിനയിക്കുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ജൂലായ് പതിനാറിന് ആറു മണിക്ക് റിലീസ് ചെയ്യും. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് 'കനകം കാമിനി കലഹം'.

നിവിൻ പോളിക്കൊപ്പം ഗ്രെയ്സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവ്വഹിക്കുന്നു.
എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : nivin pauly grace antony starrer kanakam kamini kalaham directed by ratheesh balakrishna poduval

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented