മലയാളി പ്രേക്ഷകർക്ക് അഭിമാനം പകർന്ന് ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മൂത്തോൻ. നിവിൻ പോളി - ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തെ കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, റോഷന്‍ മാത്യു, എന്നിവരാണ് മറ്റ് താരങ്ങള്‍.

ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്. 

ടൊറന്‍റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രസന്റേഷന്‍ നിരയില്‍ തന്നെ പ്രദര്‍ശിപ്പിച്ച മൂത്തോന്‍ മികച്ച അഭിപ്രായം നേടിയിരുന്നു. നവംബര്‍ എട്ടിന് ' മൂത്തോന്‍ 'മിനി സ്റ്റുഡിയോ റിലീസ് പ്രദര്‍ശനത്തിനെത്തിക്കും

Content Highlights : Nivin Pauly Film Moothon will Be the opening film in Jio Mami film Festival Directed by Geethu Mohandas