നിവിൻ പോളി, മഹാവീര്യർ സിനിമയുടെ പോസ്റ്റർ, ആസിഫ് അലി | ഫോട്ടോ: മാതൃഭൂമി, www.facebook.com/ActorAsifAli/photos
നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 21-ന് ചിത്രം തിയേറ്ററുകളിലെത്തും. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സാണ് മഹാവീര്യർ കേരളത്തിൽ വിതരണം ചെയ്യുന്നത്.
പത്ത് വർഷത്തിനുശേഷമാണ് നിവിൻ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാൽ, ലാലു അലക്‌സ്,സിദ്ധിഖ് വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീർ കരമന, മല്ലികാ സുകുമാരൻ, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈൻ തന്നയാണ്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമിക്കുക്കുന്നത്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് നായിക. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ ചിത്രമാണിത്. ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ഇഷാൻ ചാബ്ര, എഡിറ്റർ-മനോജ്, സൗണ്ട് ഡിസൈൻ,ഫൈനൽ മിക്‌സിംഗ്-വിഷ്ണു ശങ്കർ എന്നിവർ നിർവ്വഹിച്ചിരിയ്ക്കുന്നു. ആർട്ട് ഡയറക്ടർ-അനീഷ് നാടോടി,മേക്കപ്പ്- ലിബിൻ,കോസ്റ്റും- ചന്ദ്രകാന്ത് സോനാവെൻ, മെൽവി. ജെ,പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം ലാൽ. കോവിഡ് മഹാമാരിയ്ക്കിടെ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് വലിയ ബഡ്ജറ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ-എൽ ബി ശ്യാം ലാൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ. വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
Content Highlights: nivin pauly asif ali movie, mahaveeryar release date out


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..