മഹാവീര്യറിന് പുതിയ ക്ലൈമാക്സ്, ഇനി പ്രദർശിപ്പിക്കുക മാറ്റം വരുത്തിയ ചിത്രം


1 min read
Read later
Print
Share

ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള ഒരു രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടതായിരിക്കുകയാണ്

മഹാവീര്യർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/NivinPauly/photos

നിവിൻ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യറുടെ ക്ലൈമാക്സ് മാറ്റി. പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാൻ ക്ലൈമാക്‌സ് ഭാഗത്ത് മാറ്റത്തോട് കൂടിയാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്.

മികച്ച തീയേറ്റർ അനുഭവമാണ് മഹാവീര്യർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള ഒരു രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടതായിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്.

ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റുവേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlights: Nivin Pauly, Asif Ali, Mahaveeryar Movie, Abrid Shine, M Mukundan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rachana Narayanankutty

2 min

ഈ പ്രതിഭ മതിയാകുമോ എന്തോ; അലൻസിയറേയും ഭീമൻ രഘുവിനേയും പരിഹസിച്ച് രചന നാരായണൻകുട്ടി

Sep 17, 2023


KG George Celebrates his 75th Birthday Legendary film maker director Malayalam Cinema

1 min

മക്കള്‍ക്കൊപ്പം പിറന്നാള്‍ മധുരം പങ്കിട്ട് കെ.ജി. ജോര്‍ജ്

May 25, 2021


Mammootty and KG George

1 min

ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു; കെ.ജി. ജോർജിനെയോർത്ത് മമ്മൂട്ടി

Sep 24, 2023


Most Commented