നിവിന്‍ പോളിയെയും ആസിഫലിയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന മഹാവീര്യര്‍  ചിത്രീകരണം പൂര്‍ത്തിയായി. 

എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈന്‍ തന്നയാണ്. പോളി ജൂനിയര്‍ ആന്‍ഡ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക്കുന്നത്. കന്നഡ താരം ഷാന്‍വി ശ്രീവാസ്തവയാണ് നായിക.

പത്ത് വര്‍ഷത്തിനുശേഷമാണ് നിവിന്‍ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

Mahaveeryan shooting - Done and dusted. This was indeed a vibrant experience for me and may be one of those movies for...

Posted by Asif Ali on Tuesday, 20 April 2021

ലാല്‍, സിദ്ദിഖ്, ലാലു അലക്‌സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

content highlights : Nivin Pauly Asif Ali Abrid Shine Movie Mahaveeryar Shooting Packup