നിവിൻ പോളി | photo: special arrangements
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യു.എ.ഇയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ജോയിന്‍ ചെയ്ത വാര്‍ത്തകള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ നിവിന്‍ പോളിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പുത്തന്‍ ലുക്കിലാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. താരത്തിന്റെ 42-ാം ചിത്രമാണിത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് 'NP42' നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈന്‍ -സന്തോഷ് രാമന്, കോസ്റ്റ്യൂം -മെല്‍വി ജെ., മ്യൂസിക് -മിഥുന് മുകുന്ദന്, എഡിറ്റിംഗ് -നിഷാദ് യൂസഫ്, മേക്കപ്പ് -ലിബിന് മോഹനന്, അസോസിയേറ്റ് ഡയറക്ടര്‍ -സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് -ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്ട്രോളര് -റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ -ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്ട്രോളര് -അഗ്നിവേശ്, ഡി.ഒ.പി അസോസിയേറ്റ് -രതീഷ് മന്നാര്‍.
Content Highlights: nivin pauly and haneef adeny film np 42 shooting started in dubai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..