മിഴ് സീരിയലുകളിലെ ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് നിവേദ തോമസ്. കുട്ടിയായിരിക്കെ, തമിഴില്‍ മൈ ഡിയര്‍ ഭൂതം എന്ന സീരിയലില്‍ നിവേദ അഭിനയിച്ചിട്ടുണ്ട്. 2004-2007 കാലഘട്ടത്തില്‍ സംപ്രേഷണം ചെയ്യപ്പെട്ടിരുന്ന ആ സീരിയലിലെ ചില രംഗങ്ങള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയിലും യൂട്യൂബിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്.

അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നിവേദ സുപരിചിതയായത്. ആ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നിവേദ അക്കൊല്ലം നേടിയെടുത്തു. 

പ്രണയം, ചാപ്പാ കുരിശ്, തട്ടത്തിന്‍ മറയത്ത്, റോമന്‍സ്, ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ നടി രജനീകാന്ത് നായകനായ ദര്‍ബാറിലും അഭിനയിച്ചിട്ടുണ്ട്. ദര്‍ബാറില്‍ രജനീകാന്ത് അവതരിപ്പിച്ച ആദിത്യ അരുണാചലത്തിന്റെ മകള്‍ വല്ലിയായാണ് നിവേദയെത്തിയത്.

Content Highlights : nivetha thomas's old serial clip as childhood actress viral