ഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. 

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു. 

വടക്ക് കിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് കിളിമഞ്ചാരോ. 'തിളങ്ങുന്ന മലനിര' എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്‌റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 1889 ഒക്ടോബര്‍ 6-ന് ഹാന്‍സ് മെയര്‍, ലുഡ്വിഗ് പുര്‍ട്ട്ഷെല്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

Content Highlights: Nivetha Thomas Mount Kilimanjaro and shares a pic with the Indian flag