ചെന്നൈ: തമിഴ് നടന്‍ നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. 

പുതുപേട്ടയ്, കാലാ, വെണ്ണില കബഡി കുഴു, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. രജനികാന്ത് ചിത്രം 'കാലാ'യിലും ധനുഷ് ചിത്രം 'അസുരനി'ലും  ഗംഭീരപ്രകടനമാണ് നിതീഷ് കാഴ്ചവെച്ചത്. പുതുപേട്ടൈ, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നടന്റെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Nitish Veera passes away due to COVID-19 asuran laabam Kaala  actor