-
നടന്‍ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അദ്ദേഹവും ഭാര്യ സ്മിതയും വിവാഹ മോചിതരാകുന്നത്. 2019 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഐ.എ.എസ് ഓഫീസറാണ് സ്മിത. ഈ ബന്ധത്തില്‍ ഇരട്ട പെണ്‍മക്കളുണ്ട്.
വിവാഹമോചനത്തിനുള്ള കാരണം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു.
ചില സമയങ്ങളില്‍ വിവാഹ മോചനം എന്നത് മരണത്തേക്കാള്‍ വേദനാജനകമാണ്. മോശമാകുന്ന വിവാഹബന്ധങ്ങളില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് കുട്ടികളാണ്. അവരെ പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് നിതീഷ് പറഞ്ഞു.
ബി ആര്‍ ചോപ്ര ഒരുക്കിയ മഹാഭാരതം എന്ന സീരിയലിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചതിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്. പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളത്തിലും വേഷമിട്ടു.
Content Highlights: Nitish Bharadwaj announces separation from wife Smita Gate, Divorce, Mahabharat's Krishna
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..