നിത്യ മേനോന്‍ പ്രധാന കഥാപാത്രമാകുന്ന 'പ്രാണ' യുടെ ട്രെയിലര്‍ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടുന്നു. തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ട്രെയിലറിന്റെ പ്രദര്‍ശനം നടന്നു. മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്.ഏറെ പ്രത്യേകതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്.

പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. ലോക സിനിമയില്‍ തന്നെ സറൗണ്ട്  സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം. ലോകപ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം ചെയ്യുന്നത്. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയൊ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ്.കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'പ്രാണ ' ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ റസൂല്‍ പൂക്കുട്ടിയുടെ മുംബൈയിലുള്ള സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്.

nithya menon v k prakash praana cannes film festival