യലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദര്‍ശിനി ഒരുക്കുന്ന അയണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. തെന്നിന്ത്യന്‍ നടി നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്‌ലുക്കിലെ നിത്യയുടെ ചിത്രവും ജയലളിതയും തമ്മിലുള്ള രൂപസാദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. വെളുത്ത സാരിയും വട്ടപ്പൊട്ടുമാണ് ഫസ്റ്റ്‌ലുക്കിലെ നിത്യയുടെ വേഷം. 

സംവിധായകന്‍ മിസ്‌കിന്റെ സഹായിയായി പ്രവര്‍ത്തിച്ച പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ് ഈ ചിത്രം. ജയലളിത അഭിനയിച്ച ആദ്യ ചിത്രം 'വെണ്‍നിറ ആടൈ' മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിയായി ചിത്രീകരിക്കുന്ന സിനിമ 2019 ഫെബ്രുവരി മാസത്തിലായിരിക്കും റിലീസ് ചെയ്യുക. ഇന്ത്യന്‍ സിനിമയിലെ മുന്‍നിരയിലുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍, തലൈവാ തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ ആര്‍.എല്‍. വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമാനടിയായി വന്ന് പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്ന് മുഖ്യമന്ത്രിപദം വരെയെത്തുന്ന കാലമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക. തമിഴ്, ഹിന്ദി, തെലുങ്ക്  ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബൃന്ദ പ്രസാദാണ്. 

Content Highlights: nithya menon jayalalitha first look priyadarshini director biopic movie