കരയാറുമില്ല, ബഹളം വയ്ക്കാറുമില്ല; ബോഡി ഷെയ്മിങിനെക്കുറിച്ച് നിത്യാ മേനോൻ


നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്

-

നിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താൻ ​ഗൗനിക്കാറില്ലെന്ന് നിത്യ മേനോൻ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. പരിഹസങ്ങൾ എല്ലാ മനുഷ്യരെയും ബാധിക്കുമെന്നും എന്നാൽ അതിന് പിന്നിലുള്ള സത്യം തിരിച്ചറിയുമ്പോൾ അതിനെ ​മുഖവിലയ്ക്ക് എടുക്കാതിരിക്കാൻ പഠിക്കുമെന്നും നിത്യ പറയുന്നു.

''നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്. മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളേക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ല. അത് തിരിച്ചറിഞ്ഞാൽ അവയൊന്നും ബാധിക്കില്ല.എന്തുകൊണ്ടാണ് ഭാരം വയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല; അവർ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്... അവർ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങൾ ഉണ്ട്.

ബോഡി ഷേമിംഗിനെക്കുറിച്ചോർത്ത് താൻ ഒരിക്കലും ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു''- നിത്യ പറഞ്ഞു.

Content Highlights: Nithya Menen opens up about facing body shaming, how she overcame


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented