-
ഉസ്താദ് ഹോട്ടൽ, ഒ കെ കൺമണി, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച ഹിറ്റ് ജോടികളാണ് ദുൽഖർ സൽമാനും നിത്യ മേനോനും. ഈ ചിത്രങ്ങളിലൊക്കെയും ഇവർ തമ്മിലെ സ്ക്രീൻ കെമിസ്ട്രി വിസ്മയകരമാണ്.
അത് തനിയെ സംഭവിച്ചതാണെന്ന് പറയുകയാണ് നിത്യ മേനോൻ. സിനിമ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിനിടെയാണ് നടി ദുൽഖറിനെക്കുറിച്ച് പറഞ്ഞത്. സിനിമകൾ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ആ കെമിസ്ട്രി ഇരുവരും ആസ്വദിച്ചത്. നല്ല സുഹൃത്തുക്കളും കൂടിയാണ് ഇരുവരും. ദുൽഖർ താൻ വിവാഹിതയാകാൻ നിർബന്ധിച്ചിരുന്നതായും നിത്യ വെളിപ്പെടുത്തുന്നു. ഡി ക്യു ഒരു ഫാമിലി മാനാണ്. വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ എന്നെല്ലാം പറഞ്ഞ് വിവാഹം കഴിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിത്യ പറയുന്നു.
2012ൽ പുറത്തു വന്ന ഉസ്താദ് ഹോട്ടലിലാണ് ദുൽഖർ സൽമാനും നിത്യമേനോനും ആദ്യമായി ഒന്നിച്ചത്. പിന്നീട് ബാംഗ്ലൂർ ഡെയ്സിൽ ദുൽഖറും നിത്യയും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ ഫഹദിന്റെ നായികയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഒ കെ കൺമണിയിൽ ലിവിങ് ടുഗെതറിൽ വിശ്വസിച്ച് പിന്നീട് വിവാഹിതരാകുന്ന കമിതാക്കളായ ആദിയെയും താരയെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.
Content Highlights :nithya menen about dulquer salmaan onscreen chemistry usthad hotel ok kanmani 100 days of love
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..