സംവിധായകൻ നിതിൻ ലൂക്കോസിന്റെ ചിത്രം പക (River of Blood) ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥിയു, സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിന്റെ ആദ്യ സംവിധാന സംരംഭമാണ് പക. ‌മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക.

ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേൾഡ് പ്രീമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായകരുടെയും സംവിധായകരുടെ രണ്ടാം ചിത്രവുമാണ് ഡിസ്കവറി വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക. 

വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ  ചരിത്രം ഉറങ്ങുന്ന ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു. ഒരപ്പ് എന്ന വയനാടൻ ഉൾ ഗ്രാമത്തിൽ  വച്ചാണ് പകയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഛായാഗ്രഹണം ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ് .

ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ , ജോസ് കിഴക്കൻ , അതുൽ ജോൺ , മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

content highlights : Nithin Lukose directorial Paka in Toronto International Film Festival produced by Anurag Kashyap