നുഷ്‌ക ഷെട്ടി, മാധവന്‍, അഞ്ജലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിശബ്ദത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഭയം ഉളവാക്കുന്ന രംഗങ്ങളും പശ്ചാത്തലസംഗീതവുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറര്‍ ത്രില്ലറിന്റെ സംവിധായകന്‍. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് അനുഷ്‌കയ്ക്ക്. അഞ്ജലിയും പ്രാധാന്യമുള്ള റോളിലാണ് എത്തുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഇംഗ്ലീഷ് പതിപ്പിന് സൈലന്‍സ് എന്നാണ് പേര്. മൈക്കിള്‍ മാഡ്‌സന്‍, സുബ്ബരാജു, ശാലിനി പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഷനീല്‍ ഡിയോ ആണ് ഛായാഗ്രഹകന്‍. പീപ്പിള്‍ മീഡിയ ഫാക്ടറി ആണ് നിര്‍മ്മാണം. ഏപ്രില്‍ 2നാണ് റിലീസ്.

Content Highlights : nishabdham movie trailer anushka shetty r madhavan anjali