ടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന  നിശ്ശബ്ദം എന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാഴ്ചയ്ക്ക് പ്രശ്‌നമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. സംസാരശേഷിയില്ലാത്ത സാക്ഷി എന്ന ചിത്രകാരിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ചിത്രത്തിനായ അനുഷ്‌ക ആംഗ്യഭാഷ പഠിച്ചിരുന്നു.

കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്സെന്‍, അഞ്ജലി, ശാലിനി പാണ്ഡെ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ നിശബ്ദം പുറത്തിറങ്ങും. കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് എന്നിവരുടേതാണ് തിരക്കഥ.

പതിമ്മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മാധവനും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നത്. സുന്ദര്‍. സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഇവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. 

Content Highlights: Nishabdham, Anushka Shetty, R Madhavan, Movie Teaser, Hemant Madhukar