-
നടൻ മോഹൻലാലിന്റെ വിവാഹം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയ്‌ക്ക് അകത്തും പുറത്തുനിന്നുമായി നിരവധിപേർ താരത്തിനും ഭാര്യ സുചിത്രയ്ക്കും വിവാഹാശംസകൾ നേർന്നിരുന്നു.
നടൻ നിർമൽ പാലാഴിയും താരത്തിന് വിവാഹാശംസകൾ നേർന്ന് സന്ദേശം അയച്ചു. അപ്രതീക്ഷിതമായി മോഹൻലാലിൽ നിന്നും ലഭിച്ച മറുപടിയുടെ സന്തോഷത്തിലാണ് ഇപ്പോൾ നിർമൽ.
വിവാഹാശംസകൾ നേർന്ന നിർമലിന് നന്ദി പറഞ്ഞ മോഹൻലാൽ വീട്ടുകാരുടെ ക്ഷേമവും അന്വേഷിച്ചു.
മോഹൻലാലിന് നിർമൽ ആശംസകൾ നേർന്നതും തുടർന്ന് ലാൽ നൽകിയ മറുപടിയുടെയും സ്ക്രീൻ ഷോട്ട് നിർമൽ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
'ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻ എന്നോ,അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി'- നിർമൽ കുറിച്ചു.
Content Highlights : Nirmal Palazhi Anniversary Wishes To Mohanlal And Wife Suchithra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..