ദുൽഖറിനൊപ്പം നിർമൽ പാലാഴി
നടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ നിർമൽ പാലാഴി. ദുൽഖറിന്റെ കാരുണ്യത്തെ കുറിച്ചാണ് നടൻ നിർമൽ പാലാഴിക്ക് പറയാനുള്ളത്. 2014 ൽ തനിക്കൊരു അപകടം സംഭവിച്ച സമയത്ത് പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ഇട്ട ദുൽഖറിനെക്കുറിച്ചാണ് നിർമൽ കുറിക്കുന്നത്.
"സലാല മൊബൈൽസ്"എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖർ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു-" നിർമലിന്റെ കുറിപ്പിൽ പറയുന്നു.
താരങ്ങളടക്കം നിരവധി പേരാണ് ദുൽഖറിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. ഈ ജന്മദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Content Highlights : Nirmal Palazhi About Dulquer salmaan, DQ Birthday


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..