തിരുവനന്തപുരം: നടന്‍ മണിയന്‍ പിള്ള രാജുവിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി മകന്‍ നിരഞ്ജന്‍. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയന്‍ പിള്ള രാജു കോവിഡ് വിമുക്തനായി വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യനില വീണ്ടെടുത്ത് സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.  

കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലേറെ മണിയന്‍ പിള്ള രാജുവിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനെ വളച്ചൊടിച്ച് നടന്റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നിരഞ്ജന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 

അച്ഛനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദയവായി അഭ്യര്‍ഥിക്കുന്നു. രണ്ടാഴ്ച മുന്‍പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു- നിരഞ്ജന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. 

Content Highlights: Niranjan Raju actor son of Maniyan Pilla Raju about fake news on his health condition