ബിയും സോനയും വര്‍ഷയും തമ്മിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ 'നിറം' റിലീസായതിന്റെ ഇരുപതാം വാര്‍ഷികമാണ്. ചിത്രം റീറിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണ് ഇക്കാര്യം ഫെയ്​സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 27ന് കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില്‍ ചാക്കോച്ചന്‍ ലവേഴ്‌സ്, ചാക്കോച്ചന്‍ ഫ്രണ്ട്‌സ് എന്നീ സംഘടനകള്‍ ചേര്‍ന്ന് ആലപ്പുഴയില്‍ വച്ചാണ് നിറത്തിന്റെ പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. കാന്‍സര്‍ബാധിതയായി കിടപ്പിലായ ഒരു യുവതിയുടെ ചികിത്സയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിനാണ് ഈ പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്.

1999ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ തിയ്യറ്ററിൽ വിജയം കൈവരിച്ച മൂന്നാമത്തെ ചിത്രമായിരുന്നു നിറം. ഫ്രണ്ട്‌സ്, പത്രം എന്നിവയായിരുന്നു മറ്റു രണ്ടു ചിത്രങ്ങള്‍. ഡോ ഇഖ്ബാല്‍ കുറ്റിപ്പുറം, ശത്രുഘ്‌നന്‍ എന്നിവരുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ശാലിനി, ജോമോള്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ബോബന്‍ ആലുംമൂടന്‍, ദേവന്‍, ലാലു അലക്‌സ്, അംബിക, ബിന്ദു പണിക്കര്‍, കോവൈ സരള, ബാബു സ്വാമി തുടങ്ങിയവരും ചത്രത്തില്‍ അഭിനയിച്ചിരുന്നു. കുഞ്ഞുനാള്‍ മുതല്‍ ഒന്നിച്ചു കളിച്ചുവളര്‍ന്ന സുഹൃത്തുക്കള്‍ കൗമാരത്തിലെത്തിയപ്പോള്‍ അതിലെ ആണ്‍കുട്ടിയ്ക്ക് പെണ്‍കുട്ടിയോടു പ്രണയം തോന്നുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നിറം എന്ന സിനിമയിലൂടെ സംവിധായകന്‍ പറഞ്ഞുതന്നത്. എപ്പോഴും ഒന്നിച്ചിരുന്നിട്ടുള്ള സുഹൃത്തുക്കള്‍ക്ക് തമ്മില്‍ പിരിയാനാകില്ലെന്നും അവര്‍ തമ്മില്‍ പ്രണയബദ്ധരാകുന്നത് സ്വാഭാവികമാണെന്നുമാണ് ചിത്രം കാണിച്ചു തന്നത്.

niram

Content Highlights : niram movie rerelease