ദുരൂഹത നിറഞ്ഞ ഫാമിലി റിവഞ്ച് ത്രില്ലർ; നിണം പൂർത്തിയായി


സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്.

നിണം എന്ന ചിത്രത്തിൽ നിന്ന്

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് "നിണം" . ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും ബോണക്കാടുമായി പൂർത്തിയായി. എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ പ്രിയപ്പെട്ടവരാണ്. ആ മക്കൾക്കു ചെറിയൊരു പോറൽ സംഭവിച്ചാൽ തന്നെ വേവലാതിപ്പെടുന്നവരാണവർ. മക്കളെ ഹൃദയത്തോടു ചേർത്തുവെച്ച് സ്നേഹിക്കുന്ന ഒരച്ഛന്റെയും അമ്മയുടെയും ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് നിണം.

തീർത്തും ദുരൂഹത മുറ്റി നിൽക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലറാണ് ചിത്രം. സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം - മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം - അമർദീപ്.

കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് - പ്ലാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഓ - അജയ് തുണ്ടത്തിൽ .

Content Highlights: Ninam, new malayalam movie, location news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented