ഒരു ടെലിവിഷൻ ചാറ്റ് ഷോയിൽ നടി നിമിഷ സജയൻ നടത്തിയ പ്രസ്‍താവനകൾ ചര്‍ച്ചയായിരുന്നു. നടി ആനി അവതാരകയായെത്തുന്ന ഷോയിൽ മെയ്‍ക്കപ്പ് ഇടുന്നത് സംബന്ധിച്ചുള്ള തന്റെ അഭിപ്രായം നിമിഷ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഈ വിഷയത്തിൽ നിമിഷയുടെയും ആനിയുടെയും അഭിപ്രായങ്ങളെ ഒരു വിഭാഗം ആളുകൾ വിവാദമാക്കുകയും ചെയ്‍തു. ഇതിന് പിന്നാലെ തന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് നിമിഷ.
വ്യക്തിപരമായി തനിക്ക് മെയ്ക്കപ്പ് ഇഷ്‍ടമല്ല എന്നും സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഇടുമെന്നാണ് പറഞ്ഞതെന്നും നിമിഷ വ്യക്തമാക്കുന്നു. തന്റെ മെയ്ക്കപ്പിട്ട ഫോട്ടോ കണ്ട് വിമര്‍ശിച്ചവര്‍ക്കാണ് താരം മറുപടി നല്‍കിയത്.
നിമിഷ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്
ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.
എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് ... കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലേ എന്ന് ചോദിച്ചു...
എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകയും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്... മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും.... എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ കുറിപ്പ് നൽക്കുന്നു
NB: വാക്കുകളിലെ സത്യം മനസിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക
Content Highlights : Nimisha Sajayan On her remarks in Annies Chat Show