തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച അഭിനേത്രിയാണ് നിമിഷ സജയന്‍. ചിത്രത്തിലെ ശ്രീജയായി അത്രയേറെ മനോഹരമായി നിമിഷ പകര്‍ന്നാടി. പിന്നീട് ഈട, ചോല, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് ഇപ്പോള്‍ ഒടുവില്‍ മാലിക് വരെ എത്തിനില്‍ക്കുകയാണ് നിമിഷയുടെ സിനിമാ ജീവിതം.

അതിനിടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും നിമിഷ പാത്രമായി. മലയാളികളുടെ ബബ്ലി ഗേള്‍ സങ്കല്‍പ്പത്തില്‍ നിന്ന് ഏറെ ദൂരെയാണ് നിമിഷ ചെയ്ത കഥാപാത്രങ്ങള്‍മേക്കപ്പ് ഇടില്ല, ചിരിക്കില്ല, ഡാന്‍സ് ചെയ്യാറില്ല, തുള്ളിച്ചാടില്ല തുടങ്ങിയ പരാതികളാണ് വിമര്‍ശകര്‍ക്ക് ഉന്നയിക്കാനുള്ളത്.

എന്നാല്‍ അതില്‍  എന്തെങ്കിലും കാമ്പുണ്ടോ? പരിശോധിക്കാം.

Content Highlights: Nimisha Sajayan Actress criticisms after Malik Movie Social media discussions