ലയാളത്തില്‍ സമാനതകളില്ലാത്ത ചിത്രമാണ് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിലിന് കരിയറിലെ ഏറ്റവും മിഴിവാര്‍ന്ന കഥാപാത്രം സമ്മാനിച്ച ചിത്രം. അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ ചിത്രം നിമിര്‍ എന്ന പേരില്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ വലിയ ആശങ്കയുണ്ടായിരുന്നു മലയാളികള്‍ക്ക്. ഒറിജിനലോളം വരുമോ റീമേക്ക്. ഫഹദിനേക്കാള്‍ മെച്ചപ്പെടുമോ ഉദയനിധി സ്റ്റാലിന്‍. ചോദ്യങ്ങൾ നിരവധിയായിരുന്നു.

മികച്ചൊരു വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദയനിധി. എന്നാല്‍, ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ പ്രകടനം അത്രയ്ക്കങ്ങോട്ട് പിടിച്ചിട്ടില്ല. മനിതനിലെ അഭിനയത്തേക്കാള്‍ നന്നായിട്ടുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍ ചെയ്തതിന്റെ പകുതിയേ വന്നുള്ളൂവെന്നാണ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടശേഷമുള്ള ഭാര്യയുടെ കൃതികയുടെ അഭിപ്രായം. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഉദയനിധി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭാര്യ എന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചത് സന്തോഷമുള്ള കാര്യമാണ്. നിമിര്‍ കണ്ട എല്ലാവരും പറയുന്നത് പ്രിയദര്‍ശന്‍ സാറിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ചിത്രമാണെന്നാണ്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഒരു ദിവസം പ്രിയദര്‍ശന്‍ സാറിന്റെ ഫോണ്‍ ലഭിച്ചു. പുതിയ ചിത്രത്തില്‍ അഭിനയിക്കണം എന്നതാണ് ആവശ്യം. സത്യത്തില്‍ എന്റെ ഒരു ചിത്രവും അദ്ദേഹം കണ്ടിരുന്നില്ല. അത് ഒരു തരത്തില്‍ നന്നായെന്ന് തോന്നുന്നു. പ്രിയദര്‍ശന്‍ സാര്‍ കാരണമാണ് മഹേന്ദ്രന്‍ ചിത്രത്തില്‍ അഭിനിക്കാമെന്ന് ഏറ്റത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്-ഉദയനിധി അഭിമുഖത്തില്‍ പറഞ്ഞു.

Content Highlights: Nimir Fahad Faasil Udayanidhi Stalin Priyadarshan Maheshinte Prathikaram Malayalam Movie Tamil Movie