ലോകത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ സംസ്കാരങ്ങളെയും ഫോക്ലോറിനെയും സംബന്ധിച്ചുള്ള 2021 -ലെ നിള ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (NIFFFI) പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 15ന് തുടക്കമായി.

2021 ഒക്ടോബർ 29-31, നവംബർ 5-7 എന്നീ രണ്ട് വാരാന്ത്യങ്ങളിലായി ഫെസ്റ്റിവൽ പ്രദർശനങ്ങൾ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത് . വയലി ഫോക്ലോർ സംഘടിപ്പിക്കുന്ന നിളാ അന്താരാഷ്ട്ര ഫോക്ലോർ ഫിലിം ഫെസ്റ്റിവലാണിത്.

നിഫിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും നിഫിയുടെ ചെയർമാനും കൂടിയായ ജയരാജ് നിഫിയുടെ ഡയറക്ടർ വിനോദ് നമ്പ്യാർ എന്നിവർ നിഫിയുടെ തുടർപ്രവർത്തനങ്ങളെ കുറിച്ച് സംവദിച്ചു. തുടർന്ന് നിഫിയുടെ വെബ്സൈറ്റ് ഔദ്യോഗികമായി ജയരാജ് ഉദ്ഘാടനം ചെയ്തു. കോവിഡിന്റെപശ്ചാത്തലത്തിൽ ഓൺലൈനായാണ്ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഫെസ്റ്റിവലിലേക്കുള്ള സിനിമകൾ സ്വീകരിക്കുന്നത്.ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് nifffi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

content highlights : nila international folklore film festival of india