
Nikki Galrani| Photo: https://www.instagram.com/p/CNCQNblny1L/
ചെന്നൈ: നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പത്തൊന്‍പത് വയസ്സുകാരന് അറസ്റ്റിലായി. 1.2 ലക്ഷം വിലപിടിപ്പുള്ള സാധനങ്ങളാണ് നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്ട്മെന്റില് നിന്നും മോഷണം പോയത്. നടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ധനുഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നിക്കിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ജനുവരി 11 ന് ഇയാള്‍ മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നാണ് നടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് മോഷണം ചെയ്തതായി സ്ഥിരീകരിച്ചത്. നിക്കിയുടെ 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ വസ്തുക്കളും ഇയാളില്‍ നിന്നും കണ്ടുകിട്ടി. ഇയാളെ ചോദ്യം ചെയ്യാനായി ചെന്നൈയില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം മോഷണ വസ്തുക്കള്‍ തിരിച്ചുകിട്ടിയതിനാല്‍ ജോലിക്കാരന്റെ പേരിലുള്ള പരാതി നടി പില്‍വലിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Teen steals valuables worth Rs 1.2 lakh from Nikki Galrani's flat in Chennai
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..