തളിപ്പറമ്പ്: നടി നിഖില വിമലിന്റെ പിതാവ് എം.ആര്‍.പവിത്രന്‍ (61) അന്തരിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തില്‍. സി.പി.ഐ.എം. എല്‍ മുന്‍ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലക്കോട് യു.പി സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. അഖിലയാണ് മറ്റൊരു മകള്‍.
Content Highlights: Nikhila Vimal, MR pavithran passed away due to Covid 19