നിഖില വിമൽ
സിനിമയില്‍ സ്ത്രീകളെ അബലയും ചപലയുമായി കാണിക്കുന്നത് മാറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് നടി നിഖില വിമല്‍. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സ്ത്രീകളെ ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്ന പ്രവണത ഒരു കാലത്ത് സിനിമയിലുണ്ടായിരുന്നുവെന്നും ആളുകളിലേക്കും ആ സന്ദേശം ഊട്ടിയുറപ്പിച്ചിട്ടുണ്ടാകുമെന്നും നിഖില പറഞ്ഞു.
ഒട്ടുമിക്ക സിനിമകളും നായകന്റെ കാഴ്ചപ്പാടിലാണ് പറഞ്ഞിട്ടുള്ളത്. നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇന്ന് അതില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.
സ്ത്രീകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ എന്നെയും തേടിയെത്താറുണ്ട്. അവയില്‍ പലതും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയം. ഇതൊന്നുമല്ലാതെ തികച്ചും സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്. അതുപോലെ എല്ലായ്‌പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍- നിഖില വിമല്‍ പറഞ്ഞു.
Content Highlights: NIkhila Vimal, Interview, Jo Jo Movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..