ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലൗവ് 24x 7 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് നിഖില വിമല്‍. ദിലീപ് നായകനായെത്തിയ ചിത്രത്തില്‍ കബനി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ രൂപേഷ് നമ്പ്യാരെ നിഖില ഞെട്ടിപ്പിക്കുന്ന ഒരു രംഗമുണ്ട്. പേരിന് പിന്നിലെ രഹസ്യം രൂപേഷ് ചോദിക്കുമ്പോള്‍ തിരുവനന്തപുരം ഭാഷയില്‍ നെടുനീളന്‍ മറുപടി നല്‍കുകയാണ് കബനി. 

പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി പത്തിലധികം സിനിമകളില്‍ നിഖില വേഷമിട്ടുവെങ്കിലും കബനിയെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ഒരു യമണ്ടന്‍ പ്രേമ കഥയുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലും തന്റെ ആ പഴയ സൂപ്പര്‍ഹിറ്റ് ഡയലോഗ് ഓര്‍ത്തെടുത്ത് പറയുകയാണ് നിഖില. ദിലീപിനെ അനുകരിച്ച് നിഖിലയെ സഹായിക്കുന്നതാകട്ടെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ്ജും.

വീഡിയോ കാണാം

Content Highlights: Nikhila Vimal comedy scene love 24x7 bibin george vishnu unnikrishnan, oru yamandan premakatha