നിഖില വിമൽ | ഫോട്ടോ: ഷാഫി ഷക്കീർ | മാതൃഭൂമി
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെയാണ് നിഖില ഇങ്ങനെ പറഞ്ഞത്. വെട്ടുന്നില്ലെങ്കിൽ ഒന്നിനേയും വെട്ടരുതെന്നും താരം പറഞ്ഞു.
അഭിമുഖത്തിലെ കുസൃതി ചോദ്യ റൗണ്ടിലാണ് നിഖിലയുടെ അഭിപ്രായപ്രകടനം. ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ നിഖിലയ്ക്ക് ആയില്ല. ചെസ് കളിയില്‍ കുതിരയെ മാറ്റി പശുവിനെ വെച്ചാൽ മതി, അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന് അവതാരകൻ പറയുകയുണ്ടായി. 'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം വെട്ടാന്‍ കഴിയില്ലെന്നാര് പറഞ്ഞു?' എന്നായിരുന്നു ഇതിനുള്ള നിഖിലയുടെ മറുപടി.
നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ലെന്ന് ഒരു സിസ്റ്റമേയില്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്നൊരു രീതിയിലാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രം പ്രത്യേക ഇളവ് നൽകുന്നത് ശരിയല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനേയും വെട്ടരുത്. വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് അതിന് വംശനാശം സംഭവിക്കുന്നതിനാലാണ്.
പശുവിനെ മാത്രം കൊല്ലരുതെന്ന് പറഞ്ഞാൽ കോഴിയെയും മീനിനേയും കഴിക്കുന്നത് എങ്ങനെ ശരിയാവും എന്നും നിഖില ചോദിച്ചു. ഒന്നിനും ഒരിളവും കൊടുക്കാത്തയാളാണ് താൻ. എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തും. ഒന്നുമാത്രം നിർത്താന്‍ പറ്റില്ലെന്നും നിഖില പറഞ്ഞു.
Content Highlights: Nikhila Vimal Interview, Nikhila Vimal on Eating Beef, Jo & Jo Movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..