അടുത്തിടെ വിവാഹിതനായ നടന്‍ നിഖില്‍ രഞ്ജി പണിക്കരുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. മേഘ ശ്രീകുമാറാണ് നിഖിലിന്റെ വധു. ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കൊപ്പം സംവിധായകരായ ജയരാജ്, മേജര്‍ രവി, ഷാജി കൈലാസ്, ആശാ ശരത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നിഖില്‍. രഞ്ജി പണിക്കരാണ് ഹൈദരാലിയായി വേഷമിടുന്നത്. മമ്മൂട്ടി ചിത്രമായ കസബയുടെ സംവിധായകന്‍ നിതിന്റെ ഇരട്ടസഹോദരനാണ് നിഖില്‍.
Content Highlights : nikhil ranji panicker wedding video asha sarath shaji kailas jayaraj major ravi