.jpg?$p=7e4c243&f=16x10&w=856&q=0.8)
വീഡിയോയിൽ നിന്നും
യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സീരിയലുകളാല് സമ്പുഷ്ടമാണ് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍. നായകനും നായികയും തമ്മില്‍
കൂട്ടിമുട്ടുന്ന പ്രണയരംഗങ്ങള്‍ ഞെട്ടിക്കുന്ന പശ്ചാത്തല സംഗീതമിട്ട് ഒരു എപ്പിസോഡാക്കി വലിച്ചു നീട്ടുന്നതെല്ലാം നമ്മുടെ നാട്ടിലെ സീരിയലുകളിലെ സ്ഥിരം കാഴ്ചയാണ്.
ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളാവുകയും ചര്‍ച്ചയാവുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു സ്പൂഫ് വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
നൈജീരിയന്‍ സ്വദേശികളാണ് ഈ സ്പൂഫ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. പോള്‍ സ്കാറ്റ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..