ടിയന്‍ മാണിക്യനെ നേരില്‍ കാണാന്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് തേങ്കുറിശ്ശിയിലെത്തി. ഒടിയന്റെ ചിത്രീകരണം നടക്കുന്ന പാലക്കാട് ഒളപ്പമണ്ണ മനയിലെത്തിയാണ് മാണിക്യനായ മോഹന്‍ലാലിനെ നിക്ക് ഉട്ട് സന്ദര്‍ശിച്ചത്.

odiyan
Photo : Praveesh Shornur
odiyan
Photo : Praveesh Shornur
odiyan
Photo : Praveesh Shornur

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴിലെ വിയറ്റ്നാമിന്റെ ഭീകരാവസ്ഥ ഒരു ചിത്രത്തിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്.  അമേരിക്ക നടത്തിയ 'നാപാം' ബോംബ് ആക്രമണത്തില്‍ ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിക്ക് പകര്‍ത്തിയ ചിത്രം ലോക മന:സ്സാക്ഷിയെ പിടിച്ചുലച്ചിരുന്നു. യുദ്ധം സൃഷ്ടിക്കുന്ന ഭീകരതയുടെ എക്കാലത്തെയും പ്രതീകമായി മാറിയ ആ ചിത്രം, നിക്ക് ഉട്ട് എന്ന ഫോട്ടോഗ്രാഫറെ ആഗോള പ്രശസ്തനാക്കുകയും ചെയ്തു. 

കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒടിയന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ചിത്രീകരണമാണിപ്പോള്‍ നടക്കുന്നത്. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്ത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മഞ്ജുവാര്യറാണ് നായിക. പ്രകാശ്  രാജ്, നരേന്‍ സിദ്ധിഖ്, ഇന്നസെന്റ്, സന,  കൈലാഷ്  എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

nick ut visits mohanlal odiyan location nick ut in kerala mohanala odiyan third schedule