Neymer Poster
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, കുരുതി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഹോം, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങങ്ങിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലിന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നെയ്മര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിസിലൂടെ റിലീസ് ചെയ്തു.
'ഓപ്പറേഷന് ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ജില്ല, ഗപ്പി, സ്റ്റൈല്‍, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷന് ജാവ എന്ന ചിത്രത്തില്‍ കോ-ഡയറക്ടര്‍ ആയും സംവിധായകന് സുധി മാഡിസണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഷാന്‍ റഹ്മാന് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്-നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി. കെ,കല-നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, സൗണ്ട് ഡിസൈന്‍- വിഷ്ണു, ശ്രീശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കും. പി ആര് ഒ-എ എസ് ദിനേശ്, ശബരി.
Content Highlights: Neymer New Movie, V Cinemas, Mathew Thomas, Nazlin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..