പാന്‍-ഇന്ത്യനായി മാത്യു-നസ്ലിന്‍ കൂട്ടുകെട്ടിന്റെ 'നെയ്മര്‍' ഒരുങ്ങുന്നു


സിനിമയുടെ ലൊക്കേഷനിൽ നിന്നും

'ഓപ്പറേഷന്‍ ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'നെയ്മറി'ന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. 'ജില്ല', 'ഗപ്പി', 'സ്‌റ്റൈല്‍', 'അമ്പിളി', 'ഹാപ്പി വെഡിങ്' എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും 'ഓപ്പറേഷന്‍ ജാവ' എന്ന ചിത്രത്തിന്റെ കോ ഡയറക്ടറായും പ്രവര്‍ത്തിച്ച സുധി മാഡിസണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്. മാത്യു-നസ്ലെന്‍ ഹിറ്റ് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ പാന്‍-ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരും പ്രതീക്ഷയിലാണ്. മലയാളികള്‍ കണ്ട് പരിചയിച്ച മാത്യു-നസ്ലിന്‍ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഇരുവരും 'നെയ്മറി'ല്‍ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'ജോ & ജോ'യാണ് ഇവർ ഒന്നിച്ചെത്തിയ ഒരു ചിത്രം.

ഒരു മുഴുനീള എന്റെര്‍റ്റൈനര്‍ ആയി എത്തുന്ന സിനിമയില്‍, മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെങ്കിലും സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഷാന്‍ റഹ്മാന്‍ 'നെയ്മറി'നു വേണ്ടി സംഗീതമൊരുക്കുന്നു.

'ഹണീ ബീ', 'ഗ്യാങ്സ്റ്റര്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'കാണെക്കാണെ' എന്നീ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആല്‍ബി ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയില്‍, നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു. 'കള', 'ഓപ്പറേഷന്‍ ജാവ', 'ജാന്‍.എ.മന്‍.', 'ജോണ്‍ ലൂഥര്‍', 'പന്ത്രണ്ട്'എന്നീ സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ ഫിനിക്‌സ് പ്രഭുവാണ് 'നെയ്മറി'നു വേണ്ടി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഉദയ് രാമചന്ദ്രനാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സിനിമയുടെ 'നെയ്മര്‍' എന്ന പേര്, സാമൂഹ്യ മാധ്യമങ്ങളില്‍ പല ചര്‍ച്ചകള്‍ക്കും അഭ്യൂഗങ്ങള്‍ക്കും വഴിതെളിച്ചിരുന്നുവെങ്കിലും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. മികച്ച ശബ്ദ രൂപകല്‍പനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദ രൂപകല്‍പന, ശബ്ദ മിശ്രണം എന്നിവ കൈകാര്യം ചെയ്യുന്നു. റിലീസിനൊരുങ്ങുന്ന 'പാപ്പന്‍', 'ഒരു മെക്‌സിക്കന്‍ അപാരത', 'അരവിന്ദന്റെ അതിഥികള്‍' എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച നിമേഷ് എം താനൂര്‍ കലാസംവിധാനം ഒരുക്കുന്ന ചിത്രത്തില്‍, മഞ്ജുഷ രാധാകൃഷ്ണന്‍ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നു. മാത്യൂസ് തോമസാണ് സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. പി കെ ജിനുവാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എ എസ് ദിനേശ്, ശബരി പി.ആര്‍.ഓ. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തും

Content Highlights: Neymar Movie, Naslin, Mathew, Sudhi Madison

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented