-
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ തിളങ്ങി ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ‘ മൂത്തോൻ’ . മികച്ച ചിത്രവും നടനും ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്. മികച്ച ബാല താരമായി സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓൺലൈൻ വഴി തന്നെയായിരുന്നു
നിരവധി രാജ്യാന്തര മേളകളിൽ തിളങ്ങിയ മൂത്തോന് ഗീതു മോഹൻദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം . ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ശശാങ്ക് അറോറ, ശോഭിത ധുളിപാല,റോഷൻ മാത്യു, സുജിത് ശങ്കർ, മെല്ലിസ്സ രാജു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Content Highlights : Newyork Indian Film Festival Three awards For Moothon Nivin Pauly Best Actor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..