വിശാല്‍ നായകനാകുന്ന ' ചക്ര ' യുടെ പുതിയ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്തു വിട്ടു. വിശാലും ചിത്രത്തിലെ നായികയായ ശ്രദ്ധാ ശ്രീനാഥും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രത്തില്‍ വിശാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്നാണ് സൂചന. 

ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള കഥയാണ്  ചക്ര പറയുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാന്‍ഡ്രെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാകുന്നു. 

2

റോബോ ശങ്കര്‍, കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.  

ചെന്നൈ , കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചക്രയുടെ ചിത്രീകരണം നടന്നത്. ലോക്ക് ഡൗണ്‍ മൂലം അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സംഘവും.   

1

ചിത്രത്തിന്റെ ടീസര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.നവാഗതനായ എം. എസ്. ആനന്ദാണ് ചക്ര സംവിധാനം ചെയ്യുന്നത്.  വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മിക്കുന്ന വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: new tamil movie chakra stills, vishal, sradha sreenath