മിഴ്നാട്ടിലെ ഭരണകക്ഷിയായ എ.എെ. എ.ഡി. എം.കെയുടെ ഭീഷണി ഫലിച്ചു. വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും സെന്‍സര്‍ ചെയ്ത് പുറത്തിറങ്ങി. വെള്ളിയാഴ്ച്ച മാറ്റിനി ഷോ മുതലാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് തിയ്യറ്ററുകളിലെത്തിയത്. വിവാദങ്ങളുണ്ടാക്കിയ രണ്ട് രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ജയലളിതയെയും സംസ്ഥാന സർക്കാരിനെയും വിമർശിക്കുന്ന രംഗങ്ങളാണ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്തത്. ഈ രംഗങ്ങൾക്കെതിരേ മന്ത്രിമാർ ഉൾപ്പടെയുള്ള എ.എെ.എ.ഡി.എം.കെ നേതാക്കൾ രംഗത്തുവന്നിരുന്നു. സിനിമയ്ക്കെതിരേ പാർട്ടി കോടതിയെ സമീപിക്കുക വരെ ചെയ്തു.

ദീപാവലിക്കാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. അന്നു മുതല്‍ ചിത്രത്തിനെതിരേ തമിഴ്‌നാട്ടില്‍ എ ഐ ഡി എം കെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.  തങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചുവെന്നായിരുന്നു ഭരണകക്ഷിയായ എ.എെ.ഡി.എം.കെയുടെ ആരോപണം. ചിത്രത്തില്‍ കോമളവല്ലി എന്നാണ് ഒരു കഥാപാത്രത്തിന്റെ പേര്‌. വരലക്ഷ്മി ശരത്കുമാറാണ് കോമളവല്ലിയായി അഭിനയിക്കുന്നത്. ജയലളിതയുടെ യഥാര്‍ഥ പേരും ഇതു തന്നെയായിരുന്നു. ഇതാണ് എ.എെ.എ.ഡി.എം.കെയെ ചൊടിപ്പിച്ച ഒരു പ്രധാന വിഷയം.  കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, സംസ്ഥാന സർക്കാർ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലിടുന്ന രംഗങ്ങളും ചിത്രത്തില്‍ നിന്നും നീക്കുമെന്നും സംവിധായകന്‍ മുരുഗദോസ് പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രതിഷേധം ശക്തമായതോടെയാണ് ചിത്രം റീസെന്‍സര്‍ ചെയ്തിറക്കിയത്‌.

ചിത്രത്തിനെതിരേ ആദ്യം രംഗത്തെത്തിയത് തമിഴ്‌നാട് വിവരസാങ്കേതിക വകുപ്പ് മന്ത്രി കടമ്പൂര്‍ സി രാജുവായിരുന്നു. വിജയ് യെപ്പോലെ ഉയര്‍ന്നുവരുന്ന ഒരു നടനു ചേരുന്ന സിനിമയല്ല ഇതെന്നും ജനങ്ങളെ നിരാശപ്പെടുത്തുന്നതും അംഗീകരിക്കാനാവാത്തതുമാണ് ചിത്രത്തിലെ രംഗങ്ങളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സംവിധായകന്‍ എ.ആര്‍ മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് ട്വീറ്റ് ചെയ്തിരുന്നു. 'ബ്രേക്കിംഗ് ന്യൂസ്' എന്ന മുഖവുരയോടെയുള്ള ഈ ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിരുന്നു. കൂടാതെ,  തമിഴ്സിനിമാ താരങ്ങളുടെ സംഘടനയുടെ അധ്യക്ഷനായ വിശാലും സൂപ്പര്‍താരം രജനികാന്തും ചിത്രത്തിന് പിന്തുണയുമായി എത്തി.

Content Highlights: ratsasan movie rakshasan Christopher villain vishnu vishal amala paul psycho thriller