ജവാനിൽ ഷാരൂഖ് ഖാൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന 'ജവാന്‍' എന്ന ചിത്രത്തിന്റെ റിലീസ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. റിലീസ് ഒക്ടോബറിലേയ്ക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ജവാന്‍ പോലെ ഒരു വലിയ ചിത്രത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഷാരൂഖ് കരുതുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്കുകള്‍ നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ത്ത് ജൂണില്‍ തന്നെ റിലീസ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അറ്റ്‌ലീയും സംഘവും.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അറ്റ്‌ലീയും ഷാരൂഖ് ഖാനും വരും ദിവസങ്ങളില്‍ കണ്ടുമുട്ടുമെന്നാണ് വിവരങ്ങള്‍. ജൂണില്‍ റിലീസ് ചെയ്യാനായില്ലെങ്കില്‍ ഒക്ടോബറിലാകും ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം, ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം 'പഠാന്‍' ബോക്‌സോഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlights: new release date for sharukh khan atlee movie jawan says reports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..