അനശ്വര രാജൻ | ഫോട്ടോ: www.instagram.com/anaswara.rajan/
ഒരുപിടി ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നായികയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കഴിഞ്ഞദിവസം അനശ്വരയുടേതായി പുറത്തുവന്ന ചിത്രങ്ങൾ കയ്യടി നേടുകയാണ്.
ഔരത്ത് എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ചെല്ലം തുറന്ന് വെറ്റില മുറുക്കുന്ന അനശ്വരയുടെ ഫോട്ടോഷൂട്ട് വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടി തന്നെയാണ് ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അനശ്വരയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ഐശ്വര്യലക്ഷ്മി, സാനിയ ഇയ്യപ്പൻ,നന്ദന വർമ, അനിഖ സുരേന്ദ്രൻ, ജുവൽ മേരി, സംവിധായിക കാവ്യ പ്രകാശ് തുടങ്ങിയവർ അവരിൽ ചിലരാണ്.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന്‍ മലയാളത്തിൽ ചുവടുറപ്പിക്കുന്നത്. 2019 ലെ വിജയചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ നായികയുമായി. മൈക്ക് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.
പ്രണയവിലാസം ആണ് അനശ്വരയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.
Content Highlights: new photoshoot of actress anaswara rajan viral, anaswara rajan photoshoot video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..