മാരത്തോണിൽ ശിവ ഹരിഹരൻ
ഹൃദയം എന്ന ചിത്രത്തിലെ ആന്റോ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ശിവ ഹരിഹരനെ നായകനാക്കി, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'മാരത്തോണി'ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. കോവിഡ് അനുബന്ധ പ്രതികൂല സാഹചര്യങ്ങൾ മൂലം ചിത്രം പുറത്തിറക്കുവാനുള്ള ഒരു നിർമ്മാതാവിന്റെയും സംവിധായകന്റെയും ആകുലതകൾ ട്രൈലറിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്.
ഒരു മുഴുനീള റൊമാൻ്റിക് കോമഡി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോർത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് 'മാരത്തോൺ'. ഹാസ്യ പശ്ചാത്തലം ആണെങ്കിൽ കൂടി പ്രണയവും ത്രില്ലറും ഒക്കെ ഉൾപ്പെട്ടതാണ് സിനിമ. നന്ദന ആനന്ദ് ആണ് നായിക. വിഹാൻ വിഷ്ണു, സുജിത്ത് രാജ് കൊച്ചുകുഞ്ഞു, ബബിജേഷ്, അർജുൻ ആർ അമ്പാട്ട്, മാസ്റ്റർ ആര്യൻ, ഡെറിക്, ജിപ്‌സൺ റോച്ച, പ്രവി പ്രഭാകർ, സൂര്യ, ഉച്ചിത് ബോസ്, ബേബി കൽപ്പാത്തി, ഷനൂജ്, ജിയോ, അമീർ, ഡിപിൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
വിനീത് ശ്രീനിവാസൻ പാടിയ 'തൂ മഴയിൽ' എന്നു തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാരത്തോണിൻ്റെ കഥ മൂന്ന് വർഷങ്ങൾക്ക് മുന്നേ ഒരു ഷോർട്ട് ഫിലിം ആയി പുറത്തിറക്കുകയും ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ് മാരത്തോൺ നിർമ്മിക്കുന്നത്. ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. അർജുൻ അജിത്ത്, അജിത്ത് ബാലകൃഷ്ണൻ എന്നിവരുടെ വരികൾക്ക്, ദീർഘകാലം സംഗീത സംവിധായകൻ ബിജിബാലിനൊപ്പം ഉണ്ടായിരുന്ന ബിബിൻ അശോകാണ് സംഗീതം പകർന്നിരിക്കുന്നത്.
ആർട്ട് - ക്രിസ്പിൻ ചാക്കോ, മേക്കപ്പ് - രാജേഷ് നെന്മാറ, സൗണ്ട് ഡിസൈൻ - ഗതം ശിവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അഫ്‌നാസ് ലത്തീഫ്, പ്രൊഡക്ഷൻ കോണ്ട്രോളർ - അർജുൻ ആർ അമ്പാട്ട്, അസ്സോസിയേറ്റ് ഡയറക്ടർ - സിജോ ടി രാജു, അസിസ്റ്റന്റ് ഡയറക്ടർസ് - സഞ്ജയ് ശിവൻ, ശ്രീജ ബിനീഷ്, അമൽ ഷാ, ഡിഐ കളറിസ്റ്റ് - വൈശാഖ് ശിവ, കൊറിയോഗ്രഫി - കുര്യൻ ബിനോയ്, സ്റ്റിൽസ് - രാഹുൽ എം സത്യൻ, ഡിസൈൻസ് - ശ്രീരാജ് രാജൻ, സനൽ പി കെ, ജോസഫ് പോൾസൺ, പി.ആർ.ഓ സുനിത സുനിൽ.
Content Highlights: new malayalam movie trailer, marathon movie, Siva Hariharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..