-
കൊച്ചി: മനോജ് കെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി-ത്രില്ലര്‍ ചിത്രം അദൃശ്യന്റെ ടൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പ്രകാശനം ചെയ്തത്. ലെസ്ലി ഫിലിംസ് ഓസ്ട്രേലിയയുമായി സഹകരിച്ച് ഗുഡ് ഡേ മൂവിസിന്റെ ബാനറില്‍ എ.എം ശ്രീലാല്‍ പ്രകാശമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്തെന്ന ചോദ്യം. സമൂഹത്തില്‍ നിന്ന് പലപ്പോഴായി അപ്രത്യക്ഷരാകുന്ന വ്യക്തികളും അവരുടെ അസാന്നിദ്ധ്യം ആ വ്യക്തികളുടെ കുടുംബങ്ങളിലും ഉറ്റവരിലും സമൂഹത്തിലുമുണ്ടാകുന്ന പ്രതിഫലനങ്ങളെയും വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം.
ജെസ് ജിത്തിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ മനോജ് തന്നെയാണ്. ബോളിവുഡ് സംവിധായകന്‍ എം എഫ് ഹുസൈനിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനോജ് മലയാളത്തില്‍ സ്വതന്ത്ര സംവിധായകനാകുയാണ് ഈ ചിത്രത്തിലൂടെ.
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും നവാഗതരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
ദേശീയ പുരസ്‌കാര ജേതാവും പത്മാവത്,ബാഹുഹലി എന്നീ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ജസ്റ്റിന്‍ ജോസാണ് അദൃശ്യന്റെ ഡയറക്ടര്‍ ഓഫ് ഓഡിയോഗ്രഫി. ക്യാമറ രാജീവ് വിജയും എഡിറ്റിങ്ങ് അക്ഷയ്കുമാറും പശ്ചാത്തലസംഗീതം സെജോ ജോണുമാണ് കൈകാര്യം ചെയ്യുന്നത്.
കലാസംവിധാനം രാജീവ് കോവിലകവും വസ്ത്രാലങ്കാരം കുമാര്‍ എടപ്പാളും മേക്കപ്പ് ലിബിന്‍ മോഹനനും നിര്‍വ്വഹിക്കുന്നു.
ടോണി മാഗ്മിത്താണ് വിഷ്വല്‍ ഇഫക്ട്റ്റ്‌സ് കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് ചിറ്റാടെയുടെ വരികള്‍ക്ക് സുനില്‍കുമാര്‍ പി. കെ. സംഗീതം നിര്‍വ്വഹിക്കുന്നു. ജയന്‍ കൃഷ്ണയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. അനില്‍അങ്കമാലി നിര്‍മ്മാണമേല്‍നോട്ടവും, ജുനൈദ് വയനാട് പ്രൊജക്ട്കോഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. സംഘട്ടനം - ദിലീപ് സുബ്ബരയ്യന്‍. കെ. ആര്‍. നിബു, സുരേന്ദ്രന്‍ കാളിയത്ത് എന്നിവരാണ് ക്രിയേറ്റീവ് അസിസ്റ്റന്‍സ്.
നിശ്ചല ഛായാഗ്രഹണം- നൗഷാദ് കണ്ണൂര്‍. പരസ്യകല - വിനീത് ജോസി. എം.കെ.ഷെജിനാണ് പിആര്‍ഒ.
Content Highlights: New malayalam movie adrushyan title released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..