മഹേഷ് ബാബു | ഫോട്ടോ: www.instagram.com/urstrulymahesh/
പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിന് തെലുങ്ക് നടൻ മഹേഷ് ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം. ബോളിവുഡിന് തന്നെ ഉൾക്കൊള്ളാനാവില്ല എന്ന താരത്തിന്റെ സമീപകാല പ്രസ്താവനയുമായി കൂട്ടിച്ചേർത്താണ് പരിഹാസം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് മഹേഷ് ബാബു പാൻ മസാലയുടെ പരസ്യത്തിന്റെ ഭാഗമാകുന്നത്. ബോളിവുഡ് നടൻ ടൈഗർ ഷ്റോഫും ഇതേ പരസ്യത്തിന്റെ ഭാഗമാണ്. ഈ പരസ്യമാണ് ഇപ്പോൾ മഹേഷ് ബാബുവിനെതിരെയുള്ള പരിഹാസമായി ഉപയോഗിക്കുന്നത്. ബോളിവുഡിന് നിങ്ങളെ ഉൾക്കൊള്ളാനായെന്ന് വരില്ല, പക്ഷേ പാൻ മസാല ബ്രാൻഡിനാവും എന്നാണ് ഉയർന്നുവന്നിരിക്കുന്ന ഒരു ട്വീറ്റ്.
മറ്റുള്ള താരങ്ങൾ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് പഴി കേൾക്കുമ്പോൾ തെലുങ്ക് താരമായ മഹേഷ് ബാബുവിനേ പോലുള്ളവർക്ക് ഇത് വിൽക്കുന്നതിന് പ്രശ്നമില്ല. ഇരട്ടത്താപ്പാണിത് എന്നാണ് മറ്റൊരു ട്വീറ്റ്.
താൻ നിർമിക്കുന്ന മേജർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെയാണ് ബോളിവുഡിൽ പോകാൻ താത്പര്യമില്ലെന്ന് മഹേഷ് ബാബു പറഞ്ഞത്. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു.
Content Highlights: netizens against mahesh babu, mahesh babu in pan masala add along with tiger shroff
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..