ബാഹുബലിയിൽ രമ്യ കൃഷ്ണൻ
150 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ബാഹുബലി സീരീസ് നെറ്റ്ഫ്‌ലിക്‌സ് പുനര്‍മൂല്യ നിര്‍ണയം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ് എന്ന പേരിട്ട സീരീസ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു ഒരുക്കിയിരുന്നത്. സീരീസ് നെറ്റ്ഫ്‌ലിക്‌സ് പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സീരീസ് ഉപേക്ഷിച്ചിട്ടില്ലെന്നും പുനര്‍മൂല്യ നിര്‍ണയം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണെന്നും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രീകരണത്തിന് ശേഷം സീരീസില്‍ നെറ്റ്ഫ്‌ലിക്‌സ് തൃപ്തരായില്ല. അതുകൊണ്ട് തന്നെ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. മാറ്റങ്ങള്‍ വരുത്തി സീരീസ് റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ്.
മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയില്‍ ബാഹുബലിയുടെ ജനനത്തിന് മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്.
ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്.
2018ലാണ് ഇത്തരമൊരു പ്രോജക്ട് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങള്‍ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടുകയും ചെയ്തിരുന്നു.
Content Highlights: Netflix’s Baahubali Prequel Series Being Reevaluated
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..