സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ടീസർ മേക്കിങ് വീഡിയോ പുറത്ത്.

ഓഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് ഒമ്പത് കഥകൾ ഒരുക്കിയത്.

സൂര്യ, പ്രയാഗ മാർട്ടിൻ, അഥർവ, അഞ്ജലി, കിഷോർ, റിത്വിക, ശ്രീറാം, രമേശ് തിലക്, വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ, യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു, അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ, സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്, ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്, ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവരാണ് അഭിനേതാക്കൾ.

എ.ആർ റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൽദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

Content Highlights: Netflix Navarasa Maniratnam Anthology teaser making video